അതിക്രൂര കൊലപാതകം.. സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്….


        
യുവാവ് സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി.ഒൻപതു വയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ബെംഗളുരുവിൽ ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടകൊല നടന്നത്.

വൈകീട്ട് നാല് മണിയോടെ ആണ് സംഭവം. കുട്ടികളുടെ അച്ഛൻ ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് കൊലപാതകം നടത്തിയത്. അതേസമയം കൊലപാതക കാരണം വ്യക്തമായിട്ടില്ല. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്. കാസിം മാനസിക പ്രശ്നം ഉള്ളയാളാണെന്നാണ് കുടുംബം പറയുന്നത്.

ഇരുമ്പു വടി കൊണ്ട് അടിക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിക്കു​കയും ചെയ്യുകയായിരുന്നു. തലയ്ക്കേറ്റ് ​ഗുരുതര പരുക്കാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതക ശേഷം പ്രതി വീട്ടിൽ തന്നെ തുടർന്നിരുന്നു.


أحدث أقدم