ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ച് ആത്മഹത‍്യ ചെയ്തു

ഭോപ്പാൽ: മധ‍്യപ്രദേശിലെ സാഗറിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ച് ആത്മഹത‍്യ ചെയ്തു. മനോഹർ ലോധി (45), ഫൂൽറാണി (70), ശിവാനി (18) അനികേത് (16) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ കുടുംബ പ്രശ്നമാണ് ആത്മഹത‍്യക്ക് കാരണമെന്നാണ് സൂചന. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
أحدث أقدم