പാമ്പാടി ബസ്സ് സ്റ്റാൻഡ് പരിസരസത്തു നിന്നും കളഞ്ഞു കിട്ടിയ പണവും മൊബൈൽ ഫോണും കുട്ടികൾ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു മാതൃകയായി
പാമ്പാടി വിമലാബിക സീനിയർ സെക്കണ്ടറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിധിൻ നിഷാദ്, സച്ചു സന്തോഷ് എന്നീ കുട്ടികളാണ് പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും ഉടമയെ കണ്ടെത്താഞ്ഞതിനാൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്
പാമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീ ഉദയകുമാർ പി ബി യുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉടമസ്ഥനായ പാമ്പാടി പൂതകുഴി സ്വദേശി രാധാകൃഷ്ണനെ കണ്ടെത്തി കുട്ടികളുടെ സാന്നിധ്യത്തിൽ പണമടങ്ങിയ പേഴ്സും മൊബൈൽ ഫോണും കുട്ടികളുടെ സാന്നിധ്യത്തിൽ തിരികെ ഏല്പിക്കുകയായിരുന്നു
സമൂഹത്തിന് മാതൃകയാകത്തക്കവിധം സത്യസന്ധതയോടെ പ്രവർത്തിച്ച കുട്ടികളെ പോലീസ് ഉദ്യോഗസ്ഥരും സ്‌കൂൾ മാനേജ്മെന്റും അധ്യാപകരും സ്‌കൂൾ പി ടി എ യും അഭിനന്ദിച്ചു