കോഴിക്കോട് സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. വടകര ദേശീയ പാതയിലായിരുന്നു സംഭവം. അപകടത്തിൽ 16ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നും വന്ന കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്നായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.
സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 16ഓളം പേർക്ക് പരിക്ക്
Kesia Mariam
0
Tags
Top Stories