ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് സൺ ഡൂങ് വിചിത്രമായ പലതും ഈ ഗുഹയിൽ ഉണ്ട് ! പുഴകൾ ,വൻമരങ്ങൾ എന്തിന് മഴ മേഘങ്ങൾ പോലും ,, 1990 ൽ കണ്ടെത്തിയ ഈ ഗുഹയെക്കുറിച്ച് അറിയാം


കോട്ടയം : ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് സൺ ഡൂങ് വിചിത്രമായ പലതും ഈ ഗുഹയിൽ ഉണ്ട് ! മഴ മേഘങ്ങൾ പോലും ,, 1990 ൽ കണ്ടെത്തിയ ഈ ഗുഹ കണ്ടെത്തിയ ശേഷം 35 വർഷങ്ങൾ പിന്നിടുമ്പോഴും ഇതിനെക്കുറിച്ച് ഇതുവരെ ആഴത്തിൽ പഠിക്കിക്കാനോ  ഗവേഷണം ചെയ്യാനോ സാധിച്ചിട്ടില്ല

1990-ൽ വിയറ്റ്‌നാമിലെ ഹോ ഖാൻ എന്ന കർഷകൻ ആണ് ഈ ഗുഹ കണ്ടെത്തിയത്. ട്രക്കിങ്ങിലും വേട്ടയിലുമൊക്കെ താത്പര്യമുള്ളയാളായിരുന്നു ഹോ ഖാൻ. ഒരിക്കൽ വനത്തിൽ വിറകുശേഖരിക്കാനും മറ്റുമായി ചുറ്റിയടിക്കുന്നതിനിടെ യാദൃച്ഛികമായാണ് അദ്ദേഹം ഈ ഗുഹാമുഖം കാണുന്നത്. എന്നാൽ കാറ്റിന്റെ ചൂളംവിളി ശബ്ദവും ഗുഹയുടെ പ്രവേശന വഴിയിലുള്ള നദിയുടെ മുഴക്കവും അതുപോലെതന്നെ കുത്തനെയുള്ള ഇറക്കവും കാരണം അന്ന് അതിനെക്കുറിച്ച് കാര്യമായി ഒന്നും ചിന്തിക്കാതെ അദ്ദേഹം മടങ്ങി.
പിന്നീട് 2009 ഏപ്രിൽ 10 മുതൽ 14 വരെ ഹോവാർഡ് ലിംബേർട്ട് എന്ന ഗവേഷകൻ നയിച്ച ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷൻറെ ബ്രിട്ടീഷ് ഗുഹ ഗവേഷണ സംഘം ഫോങ് നാ കി ബാങിൽ നടത്തിയ സർവ്വേയുടെ ഭാഗമായി ഗുഹ സന്ദർശിച്ചതിനുശേഷം 2009-ൽ ഈ ഗുഹ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുകയും ചെയ്തു. തുടർന്ന് അവർ ആ ഗുഹക്ക് 'സൺ ഡൂങ്' (Son Doong) എന്ന് പേരിട്ടു. ‘പർവതത്തിലെ അരുവി’ എന്നാണ് സൺ ഡൂങ് എന്ന പേരിനർഥം. ശിൽപ്പങ്ങൾ കടഞ്ഞെടുത്തതുപോലെയുള്ള കല്ലുപാളികൾ, വെള്ളച്ചാട്ടം, കാട്, പുഴ, അരുവികൾ എന്നിവയൊക്കെ സൺ ഡൂങ് ഗുഹയിലുണ്ട്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകൾ വരെ ഈ ഗുഹയിൽ നിന്ന് ഗവേഷകർ കണ്ടെടുത്തു.
കാർബോണിഫെറസ് ഘട്ടത്തിൽ പെർമിയൻ ചുണ്ണാമ്പുകല്ലുകൊണ്ട് നിർമ്മിതമായ ഈ പ്രധാന സൺ ഡൂങ് ഗുഹാചുരം ലോകത്തിലെ ഏറ്റവും വലിയ ഗുഹാ ചുരം ആയി അറിയപ്പെടുന്നു. ഹോവാർഡ് ലിംബേർട്ട് പറയുന്നതനുസരിച്ച് ഈ ഗുഹയുടെ വ്യാപ്തം - 38.4 × 106 ക്യുബിക്ക് മീറ്റർ (1.36 × 109 cu ft) ആണ്. ഇത് 9 കിലോമീറ്റർ (3.1 മൈൽ) നീളത്തിലും 200 മീറ്റർ (660 അടി) ഉയരത്തിലും 150 മീറ്റർ (490 അടി) വീതിയിലും കാണപ്പെടുന്നു. ഈ ഗുഹയുടെ ക്രോസ്-വിസ്താരം തൊട്ടടുത്ത രണ്ടാംസ്ഥാനമുള്ള വലിയ ചുരം ആയ മലേഷ്യയിലെ ഡീർ ഗുഹയുടെ രണ്ടുമടങ്ങുവലിപ്പമുള്ളതായി വിശ്വസിക്കപ്പെടുന്നു.
 അതായത് ഒരു ബോയിംഗ് 747 വിമാനത്തിന് സഞ്ചരിക്കാൻ കഴിയുന്നത്ര വീതിയുണ്ട് ഗുഹക്കകത്ത് 70 മീറ്റർ വരെ ഉയരമുള്ള ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും ഉയരമുള്ള സ്റ്റാലാഗ്മിറ്റുകളിൽ ചിലത് ഗുഹയിലുണ്ട്. ഗുഹയിലെ ഹാൻഡ് ഓഫ് ഡോഗ് സ്റ്റാലാഗ്മൈറ്റിന് 70 മീറ്ററിലധികം ഉയരമുണ്ട്.

സൺ ഡൂങിനുള്ളിലെ ആവാസവ്യവസ്ഥ വലുത് പോലെ തന്നെ സവിശേഷമാണ്, മാത്രമല്ല അതിന് അതിന്റേതായ പ്രാദേശിക കാലാവസ്ഥാ സംവിധാനമാണുള്ളത്. മനോഹരമായ തടാകങ്ങളും 50 മീറ്ററോളം ഉയരമുള്ള മരങ്ങൾ നിറഞ്ഞ ഒരു വനവും ഗുഹയ്ക്കുള്ളിലുണ്ട്. ചിലഭാഗങ്ങളിൽ ഗുഹയുടെ വിള്ളലുകളിൽ കൂടി സൂര്യപ്രകാശം ഉള്ളിലേക്കെത്താറുണ്ട്. ഇത് മരങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും വളർച്ചയ്ക്ക് കാരണമാകുന്നു. ഗുഹയ്ക്കുള്ളിൽ തന്നെ മേഘങ്ങൾ ഉണ്ടാകത്തക്കവിധമുള്ള പ്രത്യേകതരം കാലാവസ്ഥയും സൺ ഡൂങ്ങിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിലും മനോഹരമായ ഒരു സ്ഥലം ഭൂമിയിൽ ഉണ്ടാകില്ല എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹോവാർഡ് ലിംബേർട്ടിന്റെ അഭിപ്രായം

കുരങ്ങൻമാരും പാമ്പുകളും എലികളും കിളികളും വവ്വാലുകളും തുടങ്ങി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ് സൺ ഡൂങ് ഗുഹ. എന്നാൽ വെളിച്ചം കടക്കാത്ത പ്രദേശത്ത് ജീവിക്കുന്നതിനാലാവണം അവ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഏറെയും വെളുത്തനിറത്തിലുള്ളവയും കണ്ണുകളില്ലാത്തവയുമാണ്.
സൺ ഡൂങ്ങിന്റെ പ്രവേശന കവാടം ഇരുൾനിറഞ്ഞ ഭാഗത്തേയ്ക്ക് പോകുന്ന ഒരു ചരിവാണ്. കൃത്രിമ വെളിച്ചം ഇല്ലാതെ ഗുഹ പര്യവേക്ഷണം ചെയ്യുന്നത് അസാധ്യമാണ്.




2013-ലാണ് ഇവിടം വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്] തുടർന്ന് 2013 ആഗസ്റ്റിന്റെ തുടക്കത്തിൽ ആദ്യത്തെ സന്ദർശന സംഘം ഓരോരുത്തരും 3000 യു. എസ് ഡോളർ വീതം മുടക്കി ഗൈഡിൻറെ സഹായത്തോടെ പര്യവേക്ഷണം നടത്തുകയുണ്ടായി.
 ഗുഹയിലേക്ക് പ്രവേശിക്കാൻ അനുമതി ആവശ്യമാണ്. എങ്കിലും വർഷത്തിൽ പരമാവധി 300-500 പേർക്കാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് ടൂറിസം ആവശ്യങ്ങൾക്കായി ഗുഹയിൽ പ്രവേശിക്കാൻ ഓക്സാലിസ് അഡ്വഞ്ചർ ടൂറുകൾക്ക് മാത്രമേ അനുമതിയുള്ളൂ. മഴക്കാലത്ത്, ഗുഹയിലോട്ടുള്ള പ്രവേശനം അനുവദനീയമല്ല.
أحدث أقدم