പാമ്പാടി : കോട്ടയം ജില്ലയിലെ പ്രമുഖമായ പാമ്പാടി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിലെ ഈ കൊല്ലത്തെ ഋക്ഷിപഞ്ചമി മഹോത്സവം ഓഗസ്റ്റ് 28 വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ ക്ഷേത്രത്തിൽ ആചരിക്കും
അന്നേദിവസം രാവിലെ വെളുപ്പിനെ 05.30ന് അഷ്‌ട ദ്രവ്യമഹാ ഗണപതിഹോമം... 7 ന് .. വിശ്വകർമ്മ ഹവനം., 8:30ന്.ശ്രീമദ് വിശ്വബ്രഹ്മ മഹാകാവ്യ പാരായണം., 9,30 ന് കലശപൂജ കലശാഭിഷേകം, 10.30ന് പ്രസന്ന പൂജ,
വൈകുന്നേരം 6 30ന് മഹാദീപാരാധന..7 മണിക്ക് ഭജന അന്നേദിവസം രാവിലെ ശാഖാ മന്ദിരത്തിൽ പതാക ഉയർത്തൽ .. ഋഷി പഞ്ചമി സന്ദേശം നൽകൽ , മധുര പലഹാര വിതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ബ്രഹ്മശ്രീ അരുൺകുമാർ ആചാര്യ മുഖ്യ കാർമികത്വം വഹിക്കും..