കൊല്ലം: നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരിയ്ക്കും ദാരുണാന്ത്യം. കൊല്ലം ആയൂർ അകമണിലാണ് അപകടമുണ്ടായത്.
അകമണ്‍ അജ്മല്‍ മൻസിലില്‍ സുല്‍ഫിക്കറാണ് (45 ) മരിച്ച ഓട്ടോഡ്രൈവര്‍. യാത്രക്കാരിയായ ആയൂർ സ്വദേശി രതിയും അപകടത്തില്‍ മരിച്ചു. ഭർത്താവ്
സുരേഷിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട
കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.