കോൺ​ഗ്രസിന് തിരിച്ചടി.. 2 പ്രധാന നേതാക്കൾ സിപിഎമ്മിൽ..


        

തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. വെള്ളനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുക. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്കൊപ്പം കൂടുതൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനൊപ്പം ചേരുമെന്നും ഇരുവരും പറയുന്നു.

കോൺഗ്രസിൽ പ്രവർത്തിക്കാൻ പോലും അവസരം നൽകുന്നില്ല. അവഗണനയാണ് കോൺഗ്രസ് പ്രവർത്തകർ നേരിടുന്നത്. യുവാക്കൾക്ക് കോൺഗ്രസിൽ അവസരം നൽകുന്നില്ലെന്നും ആർഎസ്എസിന് കോൺഗ്രസ് അവസരം നൽകുകയാണെന്നും പ്രശാന്ത് പറഞ്ഞു.



أحدث أقدم