കെട്ടിടം തകർന്നുവീണ് 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം


കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. ദില്ലി ദര്യഗഞ്ചിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടം തകർന്നു വീണതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണോ അതോ കെട്ടിടത്തിന്റെ നിർമ്മാണത്തിലുള്ള അപാകതകളാണോ കെട്ടിടം തകർന്നുവീഴാൻ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം നിയമ നടപടി സ്വീകരിക്കുമെന്ന് ദില്ലി പോലീസും വ്യക്തമാക്കി.

أحدث أقدم