‘പൂജ നടത്തി, പക്ഷേ വീട്ടിലെ ബാധ ഒഴിഞ്ഞില്ല’.. വീഴുമല ക്ഷേത്രത്തിലെ പൂജാരിക്ക് ക്രൂര മർദ്ദനം.. 4 യുവാക്കൾ അറസ്റ്റിൽ…


        

വീട്ടിൽ പൂജ നടത്തിയ ശേഷം ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ചു പൂജാരിയ്ക്ക് മർദ്ദനം.പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മർദ്ദനമേറ്റത്. ഇരട്ടകുളം സ്വദേശികളായ രജിൻ, വിപിൻ, പരമൻ എന്നിവരാണ് പൂജാരിയെ മർദ്ദിച്ചത്. ഇവരെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് പ്രതികളുടെ ബന്ധു വീട്ടിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ പൂജ നടത്തിയിരുന്നു. ഈ പൂജക്ക് ഫലമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആലത്തൂരിൽ സുരേഷ് ഒരു പ്രാർത്ഥനാലയം നടത്തി വരുകയായിരുന്നു. പൂജകളും മറ്റും നടത്തുന്ന ഇയാളെ അടുത്തിടെ പ്രതികളിലൊരാളുടെ ബന്ധു പൂജ നടത്താൻ ക്ഷണിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരം വീട്ടിലെത്തിയ സന്തോഷ് ബാധ ഒഴിപ്പിക്കൽ പൂജ നടത്തുകയും ചെയ്തു. എന്നാൽ പൂജ ഫലം കണ്ടില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ യുവാവും സുഹൃത്തുക്കളും പൂജാരിയെ മർദ്ദിക്കുകയായിരുന്നു.


أحدث أقدم