മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ', 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർ‌ദേശം





കൊച്ചി: താരസംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് സമയത്ത് പൊട്ടിത്തെറിക്ക് കാരണമായ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 60 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർ‌ദേശം. പുതിയ ഭരണ സമിതി ബുധനാഴ്ച ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

എന്നാൽ, യോഗത്തിന് ശേഷം പുറത്തിറങ്ങിയ അമ്മ പ്രസിഡന്‍റ് ശ്വേത മേനോനടക്കമുള്ളവർ അന്വേഷണമുണ്ടാവും എന്നുമാത്രമാണ് അറിയിച്ചത്. മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു പ്രതികരണം.

എന്നാൽ അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങളില്‍ നടന്‍ വിനായകനെ അമ്മ തള്ളി. മലയാള സിനിമയുടെ യശസ് അന്തർദേശിയ തലത്തിലേക്ക് ഉയർത്തിയ പത്മവിഭൂഷൻ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതാണ് വിനായകന്‍റെ പ്രതികരണമെന്ന് യോഗത്തിൽ താരങ്ങൾ അഭിപ്രായപ്പെട്ടു.





Previous Post Next Post