
കിണറ്റിൽ ചാടിയ 63 കാരിയ്ക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. ഇന്ന് പുലര്‍ച്ചയോടെ വര്‍ക്കല ഇടവയില്‍ പ്രശോഭനയാണ് കിണറ്റിൽ കുടുങ്ങിയത്. മകൻ മദ്യപിച്ചു വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കാൻ വേണ്ടി കിണറ്റിൽ ചാടിയതാണെന്നാണ് പ്രശോഭന മൊഴി നല്‍കിയത്.
പുലർച്ചെ കിണറ്റിൽ ചാടിയ പ്രശോഭന മണിക്കൂറുകളോളം മോട്ടോർ പൈപ്പിൽ പിടിച്ചാണ് നിന്നത്. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രശോഭനയെ ആശുപത്രിയിൽ എത്തിച്ചു. മകൻ അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.