
ആലപ്പുഴ: മദ്യലഹരിയില്‍ 75 കാരനായ പിതാവിനെ ഉപദ്രവിച്ച് മകന്‍. ചേർത്തലയിലാണ് സംഭവം. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇളയ മകൻ അഖിലാണ് മദ്യലഹരിയിൽ പിതാവിനെ ആക്രമിച്ചത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപദ്രവം.
അഖില്‍ അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അഖില്‍ അച്ഛനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.