മറ്റക്കര: തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ 43-ാമത് സപ്താഹയജ്ഞം ഓഗസ്ത് 8 മുതൽ 15 വരെ നടക്കും. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ ആണ് യജ്ഞാചാര്യൻ.
സപ്താഹ യജ്ഞത്തിൻ്റെ മഹാപ്രസാദമൂട്ടിന് വേണ്ടിയുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര ഓഗസ്ത് 10 ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ മറ്റക്കരയിലെ വിവിധ പ്രദേശങ്ങളിൽ പ്രയാണം നടത്തും.
ഓഗസ്ത് 8 വെള്ളി വൈകിട്ട് 6.45 ന് സപ്താഹത്തിന് സമാരംഭം കുറിച്ച് ക്ഷേത്രം മേൽശാന്തി പയ്യന്നൂർ കൃഷ്ണദാസ് നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കും. തുടർന്ന് യജ്ഞാചാര്യൻ ഭാഗവത മഹാത്മത്യ പ്രഭാഷണം നടത്തും. സപ്താഹ ദിനങ്ങളിൽ രാവിലെ 6 മുതൽ യജ്ഞശാലയിൽ അഷ്ടദ്രവ്യ ഗണപതി ഹോമം, തുടർന്ന് വിഷ്ണു സഹസ്രനാമം, ഗ്രന്ഥപൂജ, ഗ്രന്ഥ നമസ്കാരം നടക്കും.
ഓഗസ്ത് 9ന് രാവിലെ 8 മുതൽ ഭാഗവത പാരായണം, പരീക്ഷിത്തിൻ്റെ ജനനം, വരാഹാവതാരം, ധ്രുവചരിതം, കപിലാവതാരം. വൈകിട്ട് 7ന് പ്രഭാഷണം.
ഓഗസ്ത് 10 ന് രാവിലെ 8 മുതൽ ഭാഗവത പാരായണം, പ്രഹ്ലാദ ചരിതം, നരസിംഹാവതാരം, ശ്രീരാമാവതാരം.വൈകിട്ട് 7ന് ക്ഷേത്രത്തിൽ പുഷ്പാഭിഷേകം.തുടർന്ന് യജ്ഞശാലയിൽ പ്രഭാഷണം.
ഓഗസ്ത് 11 ന് രാവിലെ 8 മുതൽ ഭാഗവത പാരായണം. 10 മണിക്ക് ശ്രീകൃഷ്ണാവതാരം. 11.30 ന് ഉണ്ണിയൂട്ട്. വൈകിട്ട് 7 മുതൽ പ്രഭാഷണം.
ഓഗസ്റ്റ് 12 ന് രാവിലെ 8 മുതൽ ഭാഗവത പാരായണം, ഗോവിന്ദ പട്ടാഭിഷേകം, ഉദ്ധവദൂത്, കംസവധം.വൈകിട്ട് 6.30ന് വിദ്യാഗോപാല മന്ത്രാർച്ചന, 730ന് പ്രഭാഷണം.
ഓഗസ്റ്റത് 13 ന് രാവിലെ 8 മുതൽ ഭാഗവത പാരായണം, രുക്മിണി സ്വയംവരം, ഘോഷയാത്ര. വൈകിട്ട് 5.15 ന് മഹാസർവ്വൈശ്വര്യപൂജ , 7.30 മുതൽ പ്രഭാഷണം.
ഓഗസ്റ്റ് 14 വ്യാഴം രാവിലെ 8 മുതൽ പാരായണം, വൈകിട്ട് 7 മുതൽ പ്രഭാഷണം. സപ്താഹത്തിൻ്റെ സമാപന ദിവസമായ ഓഗസ്റ്റ് 15 ന് രാവിലെ 9 ന് ഭാഗവത സംഗ്രഹ പാരായണം, 11 ന് അവഭൃഥസ്നാന ഘോഷയാത്ര, തുടർന്ന് പ്രസന്ന പൂജ, മംഗളാരതി. തുടർന്ന് മഹാപ്രസാദമൂട്ട്.
സപ്താഹ ദിനങ്ങളിൽ ക്ഷേത്രം ഊട്ടുപുരയിൽ രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 1 മണി മുതൽ പ്രസാദമൂട്ടും ഉണ്ടായിരിക്കാം.