സൗത്ത് പാമ്പാടി : കണിയാംപറമ്പിലായ കോഴിവള്ളിൽ കെ വി ഐസക്ക് ( അച്ചൻകുഞ്ഞ്-81) അന്തരിച്ചു. മലയാള മനോരമ മുൻ ഉദ്യോഗസ്ഥനാണ്. സംസ്‌കാരം ബുധനാഴ്ച (13/08/25) 3.30 പി. എം ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ സൂസമ്മ ( കുഞ്ഞുമോൾ) മണർകാട് മമ്മേലിൽ കുടുംബാംഗമാണ്. മക്കൾ അഡ്വ. സിജു കെ ഐസക്ക് (മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ, സി ബി എസ് ഇ സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്, ജൂനിയർ ബസേലിയോസ് സ്കൂൾ മാനേജർ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ്, പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, രാജീവ് ജി ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് ) സാജു കെ ഐസക്ക് ( സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകൻ),ഷൈജു കെ ഐസക്ക് ( സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ). മരുമക്കൾ വാകത്താനം ഞാലിയാകുഴി തടത്തിൽ ഷൈനി ആനി വർഗീസ് (അധ്യാപിക എം ഡി സെമിനാരി ഹൈസ്കൂൾ കോട്ടയം) സൗത്ത് പാമ്പാടി മൈലക്കാട്ട് റ്റിന്റു ആൻ കുറിയാക്കോസ് ( മാനേജർ സച്ചു ട്രാവൽസ്, പ്രിൻസിപ്പാൾ ജൂനിയർ ബസേലിയോസ് കോളേജ് ), സൗത്ത് പാമ്പാടി ആളോത്ത് ദീജ എലിസബത്ത് ജേക്കബ് ( സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾഅധ്യാപിക).