മകളുടെ മരണാനന്തര ചടങ്ങിന് സാധനങ്ങൾ ഇറക്കാൻ എത്തിയ ലോറി കയറിയിറങ്ങി; 85കാരിക്ക് ദാരുണാന്ത്യം


കണ്ണൂർ ചൊക്ലിയിൽ മകളുടെ മരണാനന്തര ചടങ്ങിന് സാധനങ്ങൾ ഇറക്കാൻ എത്തിയ ലോറി കയറി വയോധികയ്ക്ക് ദാരുണാന്ത്യം. ചൊക്ലി സ്വദേശിയായ 85കാരി ജാനുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് വസ്ത്രം അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ മിനിലോറി പാഞ്ഞ് കയറുകയായിരുന്നു. ലോറി ഡ്രൈവർ വഴിയിൽ തടസ്സമായി നിന്ന സ്കൂട്ടർ എടുത്തുമാറ്റാൻ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം വിട്ടത്. ഗുരുതരമായി പരിക്കേറ്റ ജാനുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകൾ പുഷ്പയുടെ മരണാനന്തര ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് ജാനുവിന്റെ മരണം.

Previous Post Next Post