9 വയസുകാരി പനി ബാധിച്ച്‌ മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരേ കുടുംബം


കോഴിക്കോട്: താമരശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരേ കുടുംബം. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.വ്യാഴാഴ്ച രാവിലെയോടെയാണ് പനി ബാധിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

ഛർദിക്ക്‌ മരുന്ന് നൽകിയെങ്കിലും പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ ആരോഗ്യ പ്രവർത്തക കുട്ടിയുടെ അമ്മയോട് കയർത്തതായും കുടുംബം ആരോപിക്കുന്നു. പിന്നീട് ഡോക്ടർ എത്തി ഡ്രിപ് ഇട്ടപ്പോൾ അപസ്മാരം ഉണ്ടായി. തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ മതിയായ കുട്ടിക്ക് നൽകിയിരുന്നതായാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നുമാണ് വിശദീകരണം.

Previous Post Next Post