ഇടുക്കി: രാജാക്കാട് മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവർ ആണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠൻ റിമാൻഡിൽ ആണ്.
കഴിഞ്ഞ 24നാണ് വാക്ക് തർക്കത്തെ തുടർന്ന് മകൻ മണികണ്ഠൻ ആണ്ടവരെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടവർ മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഫ്ളാസ്ക്കും ടേബിൾ ഫാൻ അടക്കമുള്ള സാധനങ്ങൾ എടുത്ത് ആണ്ടവരുടെ തലക്കും മുഖത്തുമൊക്കെയാണ് മർദിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്തായിരുന്നു മർദ്ദനം.