യുഎ.ഇ യിൽ പാമ്പാടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

 
അജ്മാൻ / പാമ്പാടി :  ∙ കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ്ജിനെ (53) അജ്മാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് വർഷമായി അജ്മാനിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 

മൃതദേഹം ജബൽ അലി ക്രിമേഷൻ സെൻ്ററിൽ വച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തിൽ  സംസ്കരിച്ചു. സാമൂഹ്യപ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി.
أحدث أقدم