എംആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ല.. ‘സർക്കാർ തീരുമാനം എടുക്കുമ്പോൾ സിപിഐയുമായി ആലോചിക്കേണ്ടി വരും'..




ആലപ്പുഴ: എഡിജിപി എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആശ്വാസ്യ മല്ലാത്ത ചില നടപടികൾ അജിത് കുമാറിൻറെ ഭാഗത്ത്‌ നിന്നുണ്ടായി തുടർച്ചയായി ആർഎസ്എസ് നേതാക്കളെ അദ്ദേഹം കണ്ടു .തൃശൂർ പൂരം തൃശൂരിൻറെ ദേശീയ ഉത്സവമാണ് .അത് അലങ്കോലമാക്കുന്നത് തടയാൻ ആയില്ല ചുമതലയിൽ ഉള്ള മന്ത്രി പലതവണ വിളിച്ചിട്ടും പോൺ എടുത്തില്ല IPS ഉദ്യോഗസ്ഥൻ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളൊന്നും പാലിച്ചില്ല കടമകളോട് കൂറു കാണിച്ചില്ല

ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളുംഉണ്ട് അത് എഡിജിപി എം ആർ അജിത് കുമാർ പാലിച്ചിട്ടില്ല സർക്കാർ തീരുമാനം എടുക്കുമ്പോൾ സിപിഐയുമായി ആലോചിക്കേണ്ടി വരും അല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല സിപിഐ നിലപാട് പറയും ഇത്തരം വിഷയങ്ങൾ സർക്കാരിൻറെ നയമായി വരുമ്പോൾ സിപിഐ യോട് ആലോചിക്കേണ്ടി വരും ആലോചിച്ചേ പോകാൻ പറ്റു . സിപിഐയെ ഒഴിവാക്കികൊണ്ട് പോകാൻ LDF ന് കഴിയില്ല ആ ഘട്ടം വരുമ്പോൾ സിപിഐ ക്ക് നിലപാട് ഉണ്ടെന്ന കാര്യം സിപിഐ പറഞ്ഞിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു
Previous Post Next Post