രാത്രിയിൽ കാറിൽ വീട്ടിലെത്തി.. പുറത്തിറങ്ങി വ്യവസായിയുടെ വീടിനുനേരെ ആസിഡ് ബോംബ് എറിഞ്ഞു..


        

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം. പാലക്കാട് പുലാപറ്റ ഉമ്മനഴി സ്വദേശിയായ ഐസക് വർഗീസിൻ്റെ വീടിനുനേരെയാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈര്യാഗം മൂലം മറ്റൊരു വ്യവസായി ക്വട്ടേഷൻ കൊടുത്തതാണെന്ന് ഐസക് വർഗീസ് ആരോപിച്ചു. സംഭവത്തിൽ ഐസകിന്‍റെ പരാതിയിൽ കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിയിലൂടെ പ്രതികളെയും വാഹന ഉടമയെയും തിരിച്ചറിഞ്ഞു. ഈ മാസം 13ന് രാത്രിയാണ് ആസിഡ് ബോംബ് എറിഞ്ഞത്.

ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. രാത്രിയിൽ വീട്ടിലേക്ക് കാര്‍ വരുന്നതും അതിൽ നിന്ന് ഒരാള്‍ ഇറങ്ങി വീടിനുനേരെ ആസിഡ് ബോംബ് എറിയുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ആക്രമിച്ചശേഷം ഇതേ കാറിൽ തന്നെ യുവാവ് കയറിപോകുന്നതും ദൃശ്യത്തിലുണ്ട്.


Previous Post Next Post