പാമ്പാടി : പാമ്പാടിയിൽ പോലിസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം ഒരാൾക്ക് സാരമായ പരുക്ക്
ഇന്ന് രാവിലെ 6:45 ഓട് കൂടി ചേന്നംപള്ളി ഷാപ്പ് കവലയിൽ വച്ചായിരുന്നു അപകടം
പൊൻകുന്നം സ്റ്റേഷനിലെ എസ് .ഐ അനിൽ ,എ .എസ് .ഐ ജോൺസൺ ,എസ് .സി .പി .ഒ ശ്രീജിത്ത് എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് ഇതിൽ ശ്രീജിത്തിന് ഗുരുതര പരുക്കുണ്ട്
കേസിൻ്റെ അന്യേഷണവുമായി കോട്ടയത്ത് എത്തിയ ഇവർ തിരികെ പൊൻകുന്നം പോകുന്നതിന് ഇടയിലാണ് ചേന്നം പള്ളിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്
അപകടത്തെ തുടർന്ന് പാമ്പാടി എസ് .ഐ ഉദയകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു