നിയന്ത്രണം വിട്ട പാഴ്സൽ‌ ലോറി ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിലിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം




കൊല്ലം: തട്ടാമല ദേശീയ പാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ‌ ലോറി ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറിയിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. പാഴ്സൽ ലോറി ഡ്രൈവർ എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ദേശീയ പാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Previous Post Next Post