
പേയാട് എസി നന്നാക്കുന്ന ജോലിക്കെത്തിയ യുവാവ് വീടിന്റെ സണ്‍ഷേഡില്‍നിന്ന് വീണ് മരിച്ചു. എസി ടെക്‌നീഷ്യനായ മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി അഖില്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം. പേയാട് അലകുന്നം കിഷോറിന്റെ വീട്ടില്‍ തകരാറിലായ എസി നന്നാക്കാന്‍ എത്തിയതായിരുന്നു അഖില്‍. ജോലി ചെയ്യുന്നതിനിടെ സണ്‍ഷേഡില്‍നിന്ന കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ മലയിന്‍കീഴ് മണിയറവിള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.