തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം…ഒരാളുടെ നില ​ഗുരുതരം….


തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം. തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവേയാണ് ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം. ഓട്ടോറിക്ഷയിൽ അഞ്ചിലധികം സ്ത്രീകൾ ഉണ്ടായിരുന്നു.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. 4 പേർ വർക്കല താലൂക്ക് ആശുപത്രിയിലും രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വർക്കല കട്ടിംഗ് സ്വദേശിയായ സാവിത്രിയമ്മ (68), ശ്വാമള (67) എന്നിവരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ സാവിത്രി അമ്മയുടെ നില അതീവ ഗുരുതരമാണ്.



أحدث أقدم