വിഭജനഭീതി ദിനാചരണം.. കാസര്‍കോട് ഗവ. കോളേജില്‍ എബിവിപി-എസ്‌എഫ്‌ഐ സംഘര്‍ഷം…


        
കാസർകോട് ഗവണ്‍മെന്റ് കോളേജില്‍ സംഘർഷാന്തരീക്ഷം. എസ്‌എഫ്‌ഐ-എബിവിപി പ്രവർത്തകർ തമ്മില്‍ ഉന്തുതള്ളുമുണ്ടായി.

വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവർത്തകർ പ്ലക്കാർഡുകള്‍ ഉയർത്തുകയും പിന്നാലെ എസ്‌എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വൻ പോലീസ് വിന്യാസം കോളേജിലുണ്ട്.

എബിവിപി പ്രവർത്തകർ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും എസ്‌എഫ്‌ഐ പ്രവർത്തകർ കീറിക്കളഞ്ഞിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകർ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കോലം കത്തിച്ചു. ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
أحدث أقدم