ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ പാമ്പാടി സെന്ററിലെ വിവിധ സംഘടനകളുടെയും, ബോർഡുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷ റാലി നടത്തി



 പാമ്പാടി:- ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ പാമ്പാടി സെന്ററിലെ
 വിവിധ സംഘടനകളുടെയും,  ബോർഡുകളുടെയും നേതൃത്വത്തിൽ 
ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷ റാലി നടത്തി.
ഐപിസി പാമ്പാടി സെൻ്റർ മിനിസ്റ്റർ  
പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്തു.  കാഞ്ഞിരപ്പള്ളി
 ഡി വൈ എസ് പി   
  സാജു വർഗീസ് റാലി  ഫ്ലാഗ് ഓഫ് ചെയ്തു.ജാഥാ ക്യാപ്റ്റൻ സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷാജി മർക്കോസ് പതാക ഏറ്റുവാങ്ങി.
 സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് അദ്ധ്യക്ഷനായിരുന്നു.
ഡോക്ടർ മാത്യു കുരുവിള ചെമ്പകശേരിൽ പുളിക്കൽക്കവല സീയോൻ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തി.
 പാസ്റ്റർമാരായ സജോ തോണിക്കുഴി, അനിൽ കൊടിത്തോട്ടം, ചാക്കോ മാത്യു, കെ എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
أحدث أقدم