ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു...


ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് യുവാവ് പിടിയിലായത്. പശ്ചിമ ബം​ഗാൾ സ്വദേശിയായ റബിഹുൽ ഹഖ് ആണ് അറസ്റ്റിലായത്. 16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. 15 കിലോയോളം കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം റെയിൽവേ സ്റ്റേഷനിൽ ഇയാളെ കാത്തുനിൽക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.

Previous Post Next Post