കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കോട്ടയത്ത് അറസ്റ്റിൽ.


 കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത്  11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും  നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപ(6,90,000/-) അഭിലാഷ് എന്ന ആളിൽ നിന്നും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
 പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കൽ ഷിഹാസ് വില്ലയിൽ സെയ്ത് മുഹമ്മദ് (വയസ്സ് 63)
നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post