
എറണാകുളം ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. മരിച്ചത് എറണാകുളം കുറുപ്പുംപടി സ്വദേശി ശാന്തയാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകരണമെന്ന് പോസ്റ്റ് മോർട്ടത്തില്‍ കണ്ടെത്താൽ സാധിച്ചിട്ടുണ്ട്. ശാന്തയുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജതമാക്കിയിരിക്കുകയാണ്. മോഷണ ശ്രമത്തിനുശേഷം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ശാന്തയുടെ ഒരു കമ്മൽ ചെവിയിൽ നിന്ന് പറിച്ചെടുത്ത നിലയിലായിരുന്നു.