സപൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ്


തിരുവനന്തപുരം: സപൈകോ സൂപ്പർ മാർക്കറ്റുകളിൽ ഞായറാഴ്ച വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ്. വിപണിിൽ 529 രൂപ വില വരുന്ന വെളിച്ചെണ്ണ 445 രൂപയ്ക്കും സപ്ലൈകോ ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കുമായിരിക്കും നൽകുക.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പ്രത്യേക ഓഫറുമായി ഭക്ഷ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. വിപണിയിൽ വെളിച്ചെണ്ണ വില ഇനിയുമുയരുമെന്നാണ് വിവരം.

Previous Post Next Post