സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ.. ഗ്രാനൈറ്റുകൾ ഇളക്കിയപ്പോൾ.. സീരിയല്‍ കില്ലിംഗിന്റെ സൂചന…


 
ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുകള്‍. വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി.വീട്ടുവളപ്പില്‍ അസ്ഥികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സെബാസ്റ്റ്യന് കൂടുതല്‍ കുരുക്കായി രക്തക്കറയുടെ സാമ്പിളുകള്‍ കൂടി ലഭിച്ചിരിക്കുന്നത്. ഫോറെന്‍സിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്. വീടിനകത്തെ ഗ്രാനെറ്റ് പൊളിച്ചുള്ള പരിശോധനയിലേക്കും ക്രൈംബ്രാഞ്ച് കടന്നിരുന്നു.

ടൈലുകള്‍ക്കിടയില്‍ നിന്നാണ് രക്തക്കറ കണ്ടെത്തിയിരിക്കുന്നത്. രക്തസാമ്പിളുകള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കുകയാണ്. ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് ഇരുപതിലേറെ അസ്ഥികള്‍ ലഭിച്ചതായാണ് വിവരം. അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.


أحدث أقدم