അനദികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടിത വിധിയിലെ പരാമര്‍ശത്തിന്‍റെ പശ്ടാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണ്.മുഖ്യമന്ത്രിയുടെ നടപടി സത്യ പ്രതിജ്ഞ ലംഘനമാണ്. സർക്കാർ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ആരോപണ വിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്തു വിജിലൻസ് കോടതിയുടേത് ഗുരുതര പരമാർശമാണ്. ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ഉണ്ടാകാത്ത പരാമർശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു