ഹുമയൂണ്‍ കുടീരത്തിലെ ഒരു കെട്ടിടത്തിൻ്റെ ഭിത്തി തകര്‍ന്നു വീണു; അഞ്ച് മരണം


ഹുമയൂണ്‍ കുടീരത്തിൻ്റെ ഭാഗമായ ഒരു കെട്ടിടത്തിൻ്റെ ഭിത്തി തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നത്. തകർന്ന് കിടക്കുന്ന അവശിഷ്ടങ്ങളിൽ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന പരിശോധന നടക്കുകയാണ്.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പൈതൃക സ്മാരകമായ ഹൂമയൂണ്‍ ടോമ്പ്.

Previous Post Next Post