
തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ലഹരി ഉപയോഗിച്ച് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം ഉണ്ടായത്. എട്ട് പ്ലസ് ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഘർഷ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ മജിസ്ട്രേറ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും മുമ്പാകെ പോലീസ് SBR (സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട്) നൽകി.