കോട്ടയം: ബാർ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
വാഴൂർ വില്ലേജിൽ തത്തംപള്ളികുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ‘ കുട്ടപ്പൻ മകൻ രാജൻ സി കെ, (മനോജ് 49) നെ ആണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കത്തോട് ഗ്രാന്റ് അവന്യു ബാര്‍ ഹോട്ടല്‍ ക്ലോസ്സ് ചെയ്ത് കഴിഞ്ഞും സെക്യൂരിറ്റി ക്യാബിന്‍ ഭാഗത്ത് നിന്നും പോകാതിരുന്ന പ്രതിയെ സെക്യൂരിറ്റി ജീവനക്കാരനായ 57 വയസ്സുള്ള രാജന്‍ ഗെയിറ്റിന് വെളിയില്‍ ഇറക്കി വിട്ടതിലുള്ള വിരോധത്താൽ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ ബാറിന് മുന്‍വശം ഗെയിറ്റിന് വെളിയില്‍ വെച്ച് ചീത്ത വിളിച്ച് കൊണ്ട് രാജനെ പിടിച്ച് തള്ളി നിലത്തിടുകയും, നിലത്തുവീണ ആളെ തലപിടിച്ച് നിലത്തിടിപ്പിച്ചും, നെഞ്ചിലും മറ്റും പല തവണ ചവിട്ടുകയും മാരകമായി പരിക്കേൽക്കുകയായിരുന്നു.
ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പള്ളിക്കത്തോട് പോലീസ് ഐ പി എസ് എച്ച് ഒ രാജേഷ് പി എസിന്റെ നേതൃത്വത്തിൽ എസ്ഐ
ഷാജി പി എൻ , എഎസ്ഐ റെജി ജോൺ എസ് സി പി ഒ സുജീഷ്, സി പി ഒ ശ്രീരാജൻ, സി പി ഒ
രാജേഷ്, സി പി ഒ
ജയലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.