ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ജോലിചെയ്യുന്ന വീട്ടിലെ പാത്രം മൂത്രം ഉപയോഗിച്ച് കഴുകി ജോലിക്കാരി. നാഗിന പ്രദേശത്തെ വീട്ടിലാണ് സംഭവം.
സാമന്ത്ര എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 10 വർഷത്തോളമായി ഇവർ ഈ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങളായി പാത്രത്തിൽ ദുർഗന്ധവും ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയും ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം അടുക്കളയിൽ ജോലിക്കാരി കാണാതെ ക്യാമറ വെക്കുകയായിരുന്നു.
ഇത് പരിശോധിച്ചപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്. വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു.