സർക്കാർ യുപി സ്കൂളിൽ സീലിങ് ബോർഡ് തകർന്നു വീണു..


        
തൃശ്ശൂരിൽ കോടാലി ഗവൺമെൻ്റ് യുപി സ്കൂളിലെ ഹാളിൻ്റെ സീലിങ് തകർന്നു വീണു. സ്കൂളിന് അവധിയായിരുന്നത് കാരണം വലിയ അപകടം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

കുട്ടികൾ അസംബ്ലിക്ക് ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിലെ സീലിങ്ങാണ് തകർന്നത്. ഷീറ്റിന് താഴെയായി സ്ഥാപിച്ചിരുന്ന ജിപ്സം ബോർഡുകളാണ് നിലംപതിച്ചത്. ഈ സീലിങ് 2023-ലാണ് സ്ഥാപിച്ചത്.


أحدث أقدم