മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം.. അന്വേഷിക്കാനെത്തിയ പോലീസുകാരനെ വെട്ടിക്കൊന്നു..


        

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ പോലീസുകാരനെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് കൊല്ലപ്പെട്ടത്. എംഎൽഎയുടെ തോട്ടത്തിൽ വെച്ചായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലിൽ എത്തിയ എസ്‌ഐ ഷണ്മുഖസുന്ദരത്തെ അക്രമി സംഘം വെട്ടി കൊല്ലുകയായിരുന്നു.

എംഎൽഎയുടെ തോട്ടത്തിൽ ജോലി ചെയ്യുന്ന അച്ഛനും മകനും തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ എത്തിയതായിരുന്നു എസ്‌ഐ ഷണ്മുഖസുന്ദരം. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എംഎൽഎയുടെ തോട്ടത്തിൽ എത്തിയത്. ഇവിടെ എത്തിയ ഇദ്ദേഹത്തെ അച്ഛനും രണ്ട് ആൺമക്കളും മറ്റൊരാളും ചേർന്ന കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. അച്ഛനും മകനും മദ്യപിച്ച് വഴക്കുണ്ടാകുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് ഷണ്മുഖസുന്ദരം സംഭവസ്ഥലത്തെത്തിയത്. തുടർന്നാണ് പോലീസുകാരനെ ബഹളമുണ്ടാക്കിയവരും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ ഇവർ സ്ഥലത്ത് നിന്നും രക്ഷപെട്ടു. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി.


        

أحدث أقدم