
തൃശൂർ കയ്പമംഗലത്ത് എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു നീക്കം. ഉച്ചക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് സനൂപിന്റെ വീട്ടിൽ നിന്ന് നിരോധിത മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്. നേരത്തെ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ് സനൂപ്.
മറ്റൊരു സംഭവത്തിൽ വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, വീടുകയറി ആക്രമണം നടത്തിയ 3 പ്രതികളെ റിമാൻഡ് ചെയ്തു. മുണ്ടപ്പള്ളി മുളമുക്ക് ആനന്ദഭവനം വീട്ടിൽ ആനന്ദ് (21), ഇടുക്കി പാഞ്ചാലിമേട് മഠത്തിൽ വടക്കേതിൽ എം ജി അജിത്ത് (36) ( ഇപ്പോൾ മുളമുക്കിൽ താമസം ), കൂടൽ മഹാദേവ വിലാസം വീട്ടിൽ അശ്വിൻദേവ്(26) എന്നിവരാണ് അറസ്റ്റിലായത്. അടൂർ പെരിങ്ങനാട് സീഗോലാൻഡ് ഗിരീഷ് ഭവനം വീട്ടിൽ ഗിരീഷിനും മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കും 14 ന് സന്ധ്യക്കാണ് പ്രതികളിൽ നിന്നും ദേഹോപദ്രവം ഏറ്റത്.
പ്രതികൾ ഉച്ചത്തിൽ പാട്ട് വച്ചത് അസ്സഹനീയമായപ്പോൾ ഗിരീഷ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ഇവരുടെ വീടുമുറ്റത്ത് അതിക്രമിച്ചു കടന്ന് അസഭ്യം വിളിച്ചുകൊണ്ട് ചൂരൽ വടികൊണ്ടും പിവിസി പൈപ്പ് ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. ഗിരീഷിന്റെ വലതു കൈയുടെ തോളിൽ ആനന്ദ് ചൂരൽ വടികൊണ്ട് അടിച്ചു. തടസ്സം പിടിച്ച അമ്മ ഗീതയെ അജിത്ത് തയ്യൽ കരുതിയ പിവിസി പൈപ്പുകൊണ്ട് തലയുടെ ഇടതുഭാഗത്ത് അടിച്ചു മുറിവേൽപ്പിച്ചു. ആക്രമണം തടയുന്നതിനിടെ അച്ഛൻ രാജനെ പ്രതികൾ കൂട്ടംചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഗിരീഷിനെയും തള്ളി താഴെയിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്യുകയുമായിരുന്നു.