‘ഏങ്ങും പൊട്ടിത്തെറിയുടെ ശബ്ദം, വാതിലുകൾ കുലുങ്ങി, ചുറ്റും കറുത്ത പുക’; ഷാർജയിലെ വ്യവസായമേഖലയിൽ വൻ തീപിടിത്തം.


ഷാർജ: വ്യവസായമേഖലയിൽ വൻ തീപിടിത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയർന്നുകൊണ്ടിരിക്കുന്നു. കൂടാതെ, പലതും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേൾക്കാമെന്ന് അൽ വാസൽ വില്ലേജിൽ താമസിക്കുന്നവർ പറഞ്ഞു.
മുഴക്കം കാരണം കെട്ടിടങ്ങളിലെ ചില്ലുവാതിലുകൾ കുലുങ്ങുന്നതായും അനുഭവപ്പെട്ടതായി ചില താമസക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി  തീ നിയന്ത്രണവിധേയമാക്കി






Previous Post Next Post