താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു...


        

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. ഇതിന് തൊട്ടുമുൻപ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്.

കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. ഈ കെട്ടിടത്തിൽ രണ്ട് നിലകളിലായി 12 മുറികളാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് ഇവിടെ ഉണ്ടായിരുന്ന രോ​ഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ഇത് പണം നൽകി ഉപയോ​ഗിക്കുന്ന മുറിയാണ്. കേരള ഹെൽത്ത്, റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് ഇത് നടത്തുന്നത്. ഈ മുറിയുടെ പല ഭാ​ഗങ്ങളിൽ കോൺക്രീറ്റ് പാളികൾ ഇളകിയും കമ്പികൾ പുറത്തേക്ക് തള്ളിയും ഇരിക്കുന്ന അവസ്ഥയാണ്.

കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങൾ കെട്ടിടത്തിനുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം പിന്നെയും ഉപയോ​ഗിക്കുന്ന അവസ്ഥയാണ്. പുതിയൊരു കെട്ടിടം ഇതുവരെയും അനുവദിച്ച് കിട്ടിയിട്ടില്ല. അപക‌ടം നടന്ന ശേഷം ഈ മുറി അടച്ചുപൂട്ടിയിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Previous Post Next Post