മദ്യപിക്കുന്നതിനിടെ തർക്കം; സുഹൃത്തിന്റെ അടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു


തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മത്സ്യ തൊഴിലാളി ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസിൽ തീർഥപ്പൻ (57) മരിച്ച കേസിൽ സുഹൃത്ത് കീഴടങ്ങി.

സുഹൃത്തും തീർത്ഥപ്പന്റെ ബന്ധുവുമായ അലോഷ്യസിന്റെ (49) അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ജൂലൈ 28ന് രാത്രിയാണ് സംഭവമുണ്ടായത്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതി അസഭ്യം പറഞ്ഞത് വിലക്കിയതാണ് പ്രകോപന കാരണമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഉന്തുംതള്ളും നടന്നുവെന്നും തള്ളി താഴെയിട്ട് തല തറയിലടിച്ചു തീർഥപ്പന് പരുക്കേറ്റുവെന്നും പൊലീസ് പറഞ്ഞു.

أحدث أقدم