ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ക്വാലാലംപൂരിൽ നിന്നെത്തിയ കാർഗോ വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.
വിമാനം ലാന്‍ഡ് ചെയ്തയുടനെ വിമാനത്താവളത്തിലെ ഫയർ ഫോഴ്സ് അധികൃതർ ഉടനെ തീയണച്ചതിനാൽ അപകടമൊഴിവായി.എമര്‍ജന്‍സി ലാന്‍ഡിങ് ഇല്ലാതെതന്നെ പൈലറ്റുമാര്‍ വിമാനം സുരക്ഷിതമായി ഇറക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. അതെസമയം ചെറിയ തീപിടുത്തമാണുണ്ടായതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ജൂണ്‍ 12-ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് ജീവനക്കാരടക്കം 271 പേരുടെ ജീവന്‍ നഷ്ടമായിരുന്നു.