പാലായിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിലായി.



പാലായിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിലായി. എഴുപതുകാരനായ ഡോക്ടർ രാഘവനാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ  സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പാലാ പോലീസിൽ പരാതി നൽകി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Previous Post Next Post