കൂടുതൽ വിശദീകരണത്തിനില്ല.. അവസാന നിമിഷം രാഹുൽ മാങ്കൂട്ടത്തിൽ….


        
അവസാന നിമിഷം വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനില്ലെന്ന് വ്യക്തമാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ നിന്ന് പിൻമാറിയത്. ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സമ്മർദ്ദം രൂക്ഷമായതിനെ തുടർന്നാണ് വാർത്താസമ്മേളനത്തിന് തീരുമാനിച്ചത്. പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി സമ്മർദം രൂക്ഷമായത്. കൂടുതൽ വിശദീകരണം നൽകാനാണ് വാര്‍ത്താ സമ്മേളനം എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്. 



أحدث أقدم