അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം : ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.

അഴീക്കോട് സ്വദേശി ഷാഫി (42)ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ആണ് നഗരത്തെ നടുക്കിയ അപകടമുണ്ടായത്, അപകടത്തില്‍ ഗുരുതര പരുക്കേറ്റ ശ്രീപ്രിയ, സുരേന്ദ്രന്‍ എന്നിവര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

ആശുപത്രിയില്‍ ചികിത്സക്കെത്തിയ കൊല്ലം ശാസ്താംകോട്ട സ്വദേശി ആഞ്ജനേയന്‍ മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്.
أحدث أقدم