രാസ വളങ്ങൾ അടിയന്തിരമായി കർഷകന് ലഭ്യമാക്കണം: കെ.മുരളീധരൻ


തിരുവനന്തപുരം : കാർഷിക മേഖലയ പിന്നോട്ടിക്കുന്ന നയങ്ങൾ തിരുത്തി യൂറിയ, പൊട്ടാഷ് ഉൾപ്പെടെയുള്ള അത്യാവശ്യ വളങ്ങൾ  കൃഷിക്കാരന് യഥേഷ്ടം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കാൻ സർക്കാർ പ്രവർത്തിക്കണം കിസാൻ നാഷണൽ ജനതാദൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ കെ പി സി സി പ്രസിഡൻ്റ് കെ മുരളീധരൻ പറഞ്ഞു.

 വ്യാവസായിക ആവശ്യത്തിന് യൂറിയായും മറ്റും മറിച്ചു വിൽക്കുന്നത് തടയണം.
വന്യജീവി ആക്രമണം,
കാലാവസ്ഥാ വ്യതിയാനം, കൂലി വർദ്ധന, വിലയിടിവ് എന്നിവയാൽ നട്ടം തിരിച്ചുന്ന കർഷകനെ രക്ഷിക്കാൻ സർക്കാർ തയ്യാറാവണം. അദ്ദേഹം പറഞ്ഞു.
നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോൺ ജോൺ മുഖ്യ സന്ദേശം നൽകി.
കിസാൻ ജനത സംസ്ഥാന പ്രസിഡൻ്റ്  ടോമി ജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ സാമുവേൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വത്സമ്മ ജോൺ, സെക്രട്ടറിമാരായ അനിൽ മേടയിൽ,
മനോജ് കൊട്ടാരക്കര, യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റ് യൂസഫ് അലി മടവൂർ, ഷാജി ചോറ്റാനി,
 എ വിൻസൻ്റ്, 
എം എം വർഗീസ്, 
ജിമ്മി ജേക്കബ്ബ്,
വിലാസിനി പാപ്പൻ, കുറ്റിമൂട് ബഷീർ,
സൂര്യ രാജ്,
ബിസിൽ ദാസ്,
തിലകൻ പുളിങ്കുഴി,
ശ്യാംരാജ് പി ആർ ,
 K U ഇർഷാദ്,
ജയകുമാർ C K 
 എന്നിവർ പ്രസംഗിച്ചു.
ധർണ്ണക്കു മുന്നോടിയായി. പാളയം രക്തസാക്ഷി മണ്ഡത്തിൽ നിന്നും കർഷക മാർച്ച് നടന്നു.




أحدث أقدم