കൊല്ലത്ത് സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ.. കേസെടുത്ത് പൊലീസ്….


സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശിനിയായ 14 കാരിയാണ് മരിച്ചത്. കൊല്ലം പൂയപ്പള്ളി റോഡുവിളയിലെ എംയുഎംഎസ് (MUMS) എന്ന സ്ഥാപനത്തിലാണ് സംഭവം.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൂയപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .


أحدث أقدم