കോട്ടയം : പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രലിൽ എട്ടുനോമ്പു പെരുന്നാൾ സെപ്റ്റംബർ ഒന്നു മുതൽ 8 വരെ ആചരിക്കും. 31ന് 6നു സന്ധ്യാപ്രാർഥന, പ്രസംഗം-ഫാ. എബി ജോൺ കുറിച്ചിമല. ദിവ സവും 7ന് പ്രഭാതപ്രാർഥന, കുർബാന, മധ്യസ്ഥപ്രാർഥന,
6ന് സന്ധ്യാനമസ്കാരവും നടക്കും.
മൂന്നിനു 10.30ന് ഫാ. ജോൺ സ് ഏബ്രഹാം പെരുമ്പള്ളി നയി ക്കുന്ന ധ്യാനപ്രസംഗം. ഏഴിന് രാ വിലെ 8.15ന് കുർബാന- തോമ സ് മോർ അലക്സന്ത്രയോസ്. 6നു സന്ധ്യാപ്രാർഥന. തുടർന്ന് ഫാ.
ജിബി മാത്യു വാഴൂർ പ്രസംഗി ക്കും.
പെരുന്നാൾ ദിനമായ 8ന് രാവി ലെ 7.30നു മൂന്നിന്മേൽ കുർബാന
കാതോലിക്കാബാവാ പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, ആശീർവാദം, കൈമുത്ത്, നേർച്ച വിളമ്പ്.